ലോകകപ്പിനെ വരവേറ്റ് ജി എച്ച് എസ് എസ് പള്ളിക്കരയിലെ പ്ലസ് 2 വിദ്യാര്‍ത്ഥികള്‍

പള്ളിക്കര : ലോകകപ്പ് ആരവങ്ങള്‍ക്കായി ലോകം കാതോര്‍ക്കുമ്പോള്‍ ലോകകപ്പിനെ വരവേറ്റ് ജി എച്ച് എസ് എസ് പള്ളിക്കരയിലെ വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലെ പതാകകളേന്തി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്നു. സ്‌കൂളില്‍ നടന്ന ‘കിക്ക് ഓപ്പ്’ ബേക്കല്‍ എസ് എച്ച് ഒ, എം കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. ബേക്കല്‍ എസ് ഐമാരായ റോഷിത്ത് ഉണ്ണികൃഷ്ണന്‍, പ്രിന്‍സ്, പ്രിന്‍സിപ്പാള്‍ ടി എം ഷേണുക, സ്റ്റാഫ് സെക്രട്ടറി കെ സുജയ, പി ടി എ അധ്യാപകന്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!