ഓപ്പറേഷന്‍ തൂഫാന്റെ വിജയം ലഹരി മാഫിയക്ക് പിണറായി സര്‍ക്കാര്‍ കളമൊരുക്കിയതിന്റെ തെളിവ്:ലീഗ്

കാഞ്ഞങ്ങാട്:തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി മുന്നോട്ട് പോകുന്ന യു ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ ബലപ്പെടുത്തുകയാണെന്ന് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.ഇന്ദിരാ ഗാറന്റിയില്‍ പ്രഖ്യാപിച്ച സ്ത്രീകള്‍ക്കുള്ള കെ എസ് ആര്‍ ടി സി യാത്രാ സൗജന്യം ഈ മാസം പതിനഞ്ചു മുതല്‍ പ്രാവര്‍ത്തികമാക്കാനുള്ള തീരുമാനവും അതിനായി ഈ വര്‍ഷം എണ്ണൂറു കോടി നീക്കി വെച്ചതും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന നടപടിയാണ്.ഓപ്പറേഷന്‍ തൂഫാനിലൂടെ രാസലഹരി മാഫിയയുടെ വേരറുക്കാന്‍ സാധിക്കുമെന്നുറപ്പ് വരുത്താനാകുന്ന വിധത്തിലുള്ള മുന്നേറ്റം കഴിഞ്ഞ പത്തു വര്‍ഷം പിണറായി സര്‍ക്കാറിന്റെ തണലിലായിരുന്നു ലഹരിമാഫിയ തഴച്ചു വളര്‍ന്നത് എന്ന വസ്തുത ബോധ്യപ്പെടുത്തുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി.ഈ മാസം 15 നകം നഗരസഭ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സില്‍ മീറ്റ് സംഘടിപ്പിക്കാനും, പാര്‍ട്ടി മുഖ പത്ര കാമ്പയിന്‍ വിജയിപ്പിക്കാനും തീരുമാനിച്ചു.ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു.കെ ഇ എ ബക്കര്‍ മേല്‍ ഘടക തീരുമാനങ്ങള്‍ വിശദീകരിച്ചു.സി കെ റഹ്മത്തുള്ള കണക്കും താജുദ്ദീന്‍ കമ്മാടം റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കോടോം ബെളൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സി എച് സെന്ററിന് വേണ്ടി സമാഹരിച്ച തുക മണ്ഡലം കമ്മിറ്റിക്ക് കൈമാറി. അഡ്വ:എന്‍ എ ഖാലിദ്,വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍,തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരക്കാടത്ത്,എം എസ് ഹമീദ് ഹാജി,പി എം ഫാറൂഖ്,ബഷീര്‍ കൊവ്വല്‍ പള്ളി,ടി അന്തുമാന്‍,എ പി ഉമ്മര്‍,എ ഹമീദ് ഹാജി,കെ മുഹമ്മദ് കുഞ്ഞി ബദ്രിയ നഗര്‍, ഇബ്രാഹിം പാലാട്ട്,ടി കെ സുമയ്യ,ശംസു ആവിയില്‍,അബ്ദുല്ല കൊളവയല്‍,ബഷീര്‍ ചിത്താരി,ഗഫൂര്‍ ഇടത്തോട്,ടി പി ഫാറൂഖ്,അബ്ദുറഹ്മാന്‍ പാറപ്പള്ളി,കെ എം മുഹമ്മദ് കുഞ്ഞി,സലാം പട്‌ള,റമീസ് ആറങ്ങാടി,നദീര്‍ കൊത്തിക്കാല്‍,ഖദീജ ഹമീദ്,കരീം കുശാല്‍ നഗര്‍,ബഷീര്‍ കല്ലിങ്കാല്‍,പി എം ഫൈസല്‍,കെ കെ സുബൈര്‍, പി എ നാസര്‍, ഷബീര്‍ യു വി, നസീര്‍ കമ്മാടം. സി എച് അഹമദ് കുഞ്ഞി ഹാജി,സി എച് മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍,മസാഫി മുഹമ്മദ് കുഞ്ഞി ചര്‍ച്ചയില്‍ പങ്കെടുത്തു.

 

error: Content is protected !!