സ്‌കൂള്‍ സുരക്ഷ: ഹൊസ്ദുര്‍ഗ് യു ബി എം സി സ്‌കൂള്‍ പിടിഎ യോഗം നടന്നു

കാഞ്ഞങ്ങാട്:കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹൊസ്ദുര്‍ഗ് യു ബി എം സി എഎല്‍പി സ്‌കൂള്‍ പിടിഎ യോഗം നടന്നു. പ്രൈമറി മുതല്‍ 4 ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുത്ത യോഗം കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ പി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ അശോകന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രിയേഷ് കാഞ്ഞങ്ങാട്, എം ജയരാജന്‍, സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിരവധി ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ടി രാജീവന്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ പി ശാലിനി നന്ദിയും പറഞ്ഞു. സ്‌കൂള്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സബ് കമ്മിറ്റി രൂപീകരിച്ചു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കുക തുടങ്ങിയനിരവധി തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടായി.

 

error: Content is protected !!