ദേശീയപാത വികസനം: മാവുങ്കാലില്‍ നേരിടുന്ന യാത്രപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണം:ബി എം എസ്; ബി എം എസ് അജാനൂര്‍ പഞ്ചായത്ത് സമ്മേളനം ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: ദേശീയ പാതവികസനത്തിന്റെ ഭാഗമായി മാവുങ്കാലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും, കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കുകയും സര്‍വീസ് റോഡിന് വേണ്ടി അനുവദിച്ച മുഴുവന്‍ സ്ഥലവും ഏറ്റടുക്കണമെന്നും, മാവുങ്കാലില്‍ എത്രയുംപെട്ടെന്ന് ബസ് ബേ നിര്‍മ്മിക്കണമെന്നും ബി എം എസ് അജാനൂര്‍ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.മാവുങ്കാല്‍ ഉദയക്ലബ്ബില്‍ നടന്ന സമ്മേളനം ബി എം എസ് ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു. ബി എം എസ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് മുഖ്യപ്രഭാഷണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗീതബാബുരാജ്, മേഖല സെക്രട്ടറി അജയന്‍ പുതിയകണ്ടം, സുധീഷ് മുത്തപ്പന്‍ ത്തറ, ടി.വി.ചന്ദ്രന്‍ കോട്ടപ്പാറ, രാജേഷ് പൊള്ളക്കട എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി വിനു പുതിയകണ്ടവും വരവ് ചിലവ് കണക്ക് ട്രഷറര്‍ കോമളനും അവതരിപ്പിച്ചു.അശോകന്‍ മേലത്ത് പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനചര്‍ച്ചയും നടന്നു. പുതിയ ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി മിനിശ്രീനിവാസന്‍ നിര്‍വഹിച്ചു. പുതിയ ഭാരവാഹികളായി വിനു പുതിയകണ്ടം (പ്രസിഡന്റ്), ദിബീഷ് പടിഞ്ഞാറേക്കര (സെക്രട്ടറി), ഗിരീഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സുരേഷ് കാട്ടുകുളങ്ങര സ്വാഗതവും ദിബീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!