ഉദുമ: അമിത കൂലി ഈടാക്കുന്ന ബിനാമി ബാര്‍ബര്‍ ഷോപ്പുകള്‍ക്കെതിരെ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കെഎസ്ബിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പാലക്കുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് കഴിഞ്ഞ ദിവസം അമിത കൂലി വാങ്ങിയെന്നാരോപിച്ച ഉദുമയിലെ ഗ്രൂമിങ് പാലസ് എന്ന സ്ഥാപനത്തിന് മുന്നില്‍ സമാപിച്ചു. ജില്ലയില്‍ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് സ്ഥാപനങ്ങളില്‍ ഏകീകരിച്ച ചാര്‍ജ് നിലവില്‍ ഉണ്ടെങ്കില്‍ ഒറ്റപെട്ട ചില സ്ഥാപനങ്ങളില്‍ തോന്നിയ ചാര്‍ജ് വാങ്ങുന്നതിനാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഉദുമയില്‍ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് എംപി നാരായണന്‍ ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് എന്‍ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍ രമേശന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം പി കുമാരന്‍, ആര്‍ നടരാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍ സേതു എന്നിവര്‍ സംസാരിച്ചു. താലുക്ക് സെക്രട്ടറി എന്‍ വീര സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. രാത്രി 9 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന താവളമായി മാറിയിരിക്കുകയാണെന്നും ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതരുടെ പരിശോധന നിര്‍ബന്ധമാക്കണമെന്നും, കസേരയ്ക്ക് അധികമായി നിര്‍ത്തുന്ന കരാറുകാരായ ഇതര സംസ്ഥാന മുതലാളിമാരെ നിരീക്ഷണ വിധേയമാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബസമാക്കണമെന്നുള്ള ആവശ്യവും ഇവര്‍ ഉന്നയിച്ചു. എം ഗോപി, കെ ഗോപി, സത്യനാഥന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
