കരിന്തളം:വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായി റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മരക്കൊമ്പുകള്‍ വെട്ടി മാറ്റി പ്രവാസി സംഘം പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി.കേരളാ പ്രവാസി പുതുക്കുന്ന് വട്ടക്കല്ല് സംഘത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കിളിയളം മുതല്‍ വട്ടക്കല്ല് വരെ റോഡിന്റെ ഇരു വശവും കാടും അപകട ഭീഷണിയായി നിലനിന്നിരുന്ന മരങ്ങളും വെട്ടിമാറ്റിയത്. റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മരക്കൊമ്പുകള്‍ വലിയൊരു അപകട ഭീഷണിയായ സാഹചര്യത്തിലാണ് അതെല്ലാം വെട്ടി മാറ്റി വാഹനങ്ങള്‍ക്കും
ബസ്യാത്രക്കും സുഖയാത്രക്ക് വഴിയൊരുക്കി പ്രവാസി സംഘം പ്രവര്‍ത്തകര്‍ മാതൃക പ്രവര്‍ത്തനം കാഴ്ചവച്ചത്.
സംഘം സെക്രട്ടറി രതീഷ് കിഴക്കനൊടി, പ്രസിഡന്‍് കെ പി രതീഷ്, ജോ. സെക്രട്ടറി ശ്രീധരന് വൈസ് പ്രസിഡന്റ് എം ബാലകൃഷ്ണന് , മുതര്‍ന്ന അംഗം മധുകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
