കാഞ്ഞങ്ങാട്: അനധികൃതമായി കേരളത്തില്‍ എത്തിയ ബംഗ്ലാദേശി പൗര കാഞ്ഞങ്ങാട്ട് പിടിയില്‍.
സല്‍മ കാത്തല്‍ (30) എന്ന യുവതിയെയാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഹോസ്ദുര്‍ഗ് എസ് ഐ കെ പി രമേശനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ രണ്ടു വര്‍ഷത്തോളമായി മലപ്പുറത്ത് ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ നിന്നും പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയാണ് യുവതിയെ
കൂടുതല്‍ ശമ്പളം കിട്ടുന്ന ഹോട്ടല്‍ ജോലി തരപ്പെടുത്തി ത്തരാമെന്ന് പറഞ്ഞു കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചത്. ഇത് പ്രകാരമാണ് യുവതി ഇന്ന് രാവിലെ മലബാര്‍ എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് എത്തിയത്. യുവതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകും.
