സ്ഥലം മാറിപ്പോകുന്ന ഹെഡ്മാസ്റ്റര്‍ക്ക് സ്‌നേഹവിരുന്ന് നല്‍കി ജി എച്ച് എസ് എസ് പള്ളിക്കര പി ടി എ കമ്മിറ്റി

പള്ളിക്കര : ജി എച്ച് എസ് എസ് പള്ളിക്കരയിലെ ഹെഡ്മാസ്റ്റര്‍ കെ വി സുരേഷിന് പി ടി എ കമ്മിറ്റി സ്‌നേഹ വിരുന്നൊരുക്കി.

മൂന്ന് വര്‍ഷം മുമ്പാണ് ഈ വിദ്യാലയത്തില്‍ കെ വി സുരേഷ് ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത്. നല്ല പഠനനിലവാരവും മികച്ച അച്ചടക്കവുമാണ് ഈ കാലഘട്ടത്തില്‍ ഇവിടെ ഉണ്ടായതെന്ന് പി ടി എ കമ്മിറ്റി വിലയിരുത്തി. തുടര്‍ച്ചയായി ഈ വിദ്യാലയത്തിന് എസ് എസ് എല്‍ സി പരീക്ഷയില്‍ 100 % വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ വിദ്യാലയത്തിലാണ് ബേക്കല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം നടന്നത്. ശാസ്‌ത്രോത്സവം വിജയിപ്പിക്കുന്നതിന് ഹെഡ്മാസ്റ്ററുടെയും പ്രിന്‍സിപ്പാളിന്റെയും സേവനം എടുത്തു പറയേണ്ടതാണ്.

പി ടി എ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ടി എം ഷേണുക, എസ് എം സി ചെയര്‍മാന്‍ സിദ്ദിഖ് പള്ളിപ്പുഴ, മുന്‍ പി ടി എ പ്രസിഡന്റ് എം ബി ഷാനവാസ്, മദര്‍ പി ടി എ പ്രസിഡന്റ് വി പി രജനി, വൈസ് പ്രസിഡന്റ് താഹിറ, നൗഷാദ് പൂച്ചക്കാട്, അഷ്‌റഫ് കല്ലിങ്കാല്‍ രജനി പള്ളിക്കര, അധ്യാപകരായ വി സുലേഖ, കെ സുജയ, കെ വി ഷൈന, വി എം മഹേഷ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ക്കുള്ള മെമെന്റോ പി ടി എ പ്രസിഡന്റ് കൈമാറി. ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ് മറുപടി പ്രസംഗം നടത്തി.

 

error: Content is protected !!