വെള്ളിക്കോത്ത്: അടോട്ട് പടിഞ്ഞാറേ വീട് തറവാട് ജനറല്‍ ബോഡി യോഗവും 75 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന തറവാട്ട് അംഗങ്ങളെ ആദരിക്കലും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടന്നു. തറവാട് പ്രസിഡന്റ് ടി. രാമകൃഷ്ണന് പെരിയയുടെ അധ്യക്ഷനായി. തറവാട് ജനറല്‍ സെക്രട്ടറി ടി. കമലാക്ഷന്‍ തറവാടിന്റെ ആവശ്യകതയെക്കുറിച്ചും അംഗങ്ങളുടെ ക്ഷേമത്തിനാവശ്യമായ ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ച് പ്രഭാഷണം നടത്തി. 75 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന അംഗങ്ങളായ പി. വെള്ളച്ചി, കാരിച്ചി കുതിരുമ്മല്‍, അമ്മിണി ചിത്താരി കടപ്പുറം, കുട്ടിച്ചി മാണിക്കോത്ത് ചിരുത കുതിരുമ്മല്‍ എന്നിവരെ പൊന്നാ ടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. എല്‍. എസ്. എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു,ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്കി അനുമോദിക്കുകയുംചെയ്തു. തറവാട് കാരണവര്‍ കുട്ട്യന്‍ മാടിക്കാല്‍, ടി. ഗംഗാധരന്, ടി. ഗോപാലന് പെരളം,ഹരീഷ് പെരളം, പി.കെ. സുനില്‍,ശശി കോട്ടക്കുളം, ടി. മുരളീധരന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളായി ടി.രാമകൃഷ്ണന് പെരിയയെ (പ്രസിഡന്റ്),
ഭാസ്കരന് കുതിരൂമ്മല് (വൈസ് പ്രസിഡന്റ്),
ടി. മുരളീധരന് കല്യാണ്‍ റോഡ് (സെക്രട്ടറി),
കെ. വിനയ് കല്യാണ്‍ റോഡ്
(ജോയിന്റ് സെക്രട്ടറി),
ടി. ഗോപാലന് പെരളം (ഖജാന്‍ജി) എന്നിവരെ
തെരഞ്ഞെടുത്തു.
