വാഴക്കോട് കേന്ദ്രമായി പൊതുശ്മശാനം അനുവദിക്കണം: ബിഎംഎസ്; ബി എം എസ് മടിക്കൈ പഞ്ചായത്ത് സമ്മേളനം മേഖല ട്രഷറര്‍ എന്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ: വിവിധ ജനവിഭാഗങ്ങള്‍ താമസിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വാഴക്കോട്, കോട്ടപ്പാറ പ്രദേശത്ത് പൊതുസ്മശാനത്തിന്റെ അലംഭാവം മൂലം പ്രയാസം അനുഭവിക്കുന്നതിനാല്‍ വാഴക്കോട് കേന്ദ്രമായി പൊതുശ്മശാനം അനുവദിക്കണമെന്ന് ബിജെപി മടിക്കൈ പഞ്ചായത്ത് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബി എം എസ് മേഖല ട്രഷറര്‍ എന്‍.നാരായണന്‍ ഉദ്ഘാടനം ചെയ്തു . വി.വി.ഉണ്ണികൃഷ്ണന്‍ കുന്നത്തുമൂല അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി മിനി ശ്രീനിവാസന്‍,
മേഖല പ്രസിഡന്റ് പി. മണി വാഴക്കോട്, സെക്രട്ടറി കെ.തമ്പാന്‍, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്
ഗംഗാധരന്‍, മോട്ടോര്‍ മടിക്കൈ മേഖല പ്രസിഡന്റ് ടി.ദാമോധരന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍
സുലോചന കോട്ടപ്പാറ, വാര്‍ഡ് മെമ്പര്‍ കെ. ശോഭന, ബി ജെ പി. സംസ്ഥാന കമ്മിറ്റി അംഗം എ.വേലായുധന്‍
ബി ജെ പി മടിക്കൈ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.രതീഷ് കല്യാണം, അനീഷ് മുത്തപ്പന്‍ത്തറ എന്നിവര്‍
സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കുമാരന്‍ പുളിക്കല്‍ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി.വി.ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), അനീഷ് മുത്തപ്പന്‍ത്തറ, വി കെ വേലായുധന്‍ വാഴക്കോട് (വൈസ് പ്രസിഡന്റുമാര്‍), പി.കുമാരന്‍ പുളിക്കാല്‍ (സെക്രട്ടറി) , വിനീഷ് ചാപ്പയില്‍ ,കുമാരി കല്യാണം, ബിനീഷ് മുത്തപ്പന്‍ത്തറ (ജോയിന്റ് സെക്രട്ടറിമാര്‍) , ബാബുരാജ് കക്കട്ടില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!