കോട്ടപ്പാറ: ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
റോട്ടറി മിഡ്ടൗണ്‍ പയ്യന്നൂരും, ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റും, മടിക്കൈ ഗ്രാമ പഞ്ചായത്തും സംഘടിപ്പിക്കുന്ന സംയുക്ത സഹകരണ പദ്ധതി തിമിര മുക്ത മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി കോട്ടപ്പാറയില്‍ സൗജന്യ കണ്ണ് പരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ കെ. ശോഭന ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.സുരേന്ദ്രന് അധ്യക്ഷനായി.ഡോ.അര്ജൂന് ഷേണായി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന് പി ആര്.ഒ. കെ.സന്തോഷ്, സി ഡി എസ് മെമ്പര്‍ മിനി, പി മനോജ് കുമാര്‍, ബിജി ബാബു, പി.മഹോഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി കെ.റീ നേഷ് സ്വാഗതവും സി.കുമാരന് നന്ദിയും പറഞ്ഞു. നൂറോളം പേര് പരിശോധ ക്യാമ്പില്‍ സംബന്ധിച്ചു.
