യോഗാസന കാസര്‍കോട് ജില്ലാ അസോസിയേഷന്‍ യോഗാസന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: യോഗാസന കാസര്‍കോട് ജില്ലാ അസോസിയേഷന്‍ നേതൃത്വത്തില്‍
7ാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിച്ചു.
ചിന്മയ മിഷന്‍ പ്രസിഡന്റ് സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗാസന കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കും യുവതലമുറയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോ.സെക്രട്ടറി യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള. രവിശങ്കര്‍ അധ്യക്ഷനായി. യോഗാചാര്യന്‍ ശംഭു നമ്പൂതിരി, നാഷണല്‍ ജഡ്ജ് സ് ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കി അനില്‍ കുമാര്‍ എന്നിവരെ ആദരിച്ചു.ചിന്മയ വിദ്യാലയം പ്രിന്‍സിപ്പല്‍ സി ചന്ദ്രന്‍, ഡോ. ശിവരായ ഭട്ട് ,സെക്രട്ടറി ലൈനിന്‍ അശോക് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് തേജ കുമാരി സ്വാഗതവും, പി . അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പരമ്പരാഗത, ആര്‍ട്ടിസ്റ്റിക്, റിത്മിക് തുടങ്ങിയ ഇനങ്ങളിലായി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. സംസ്ഥാനദേശീയ തല മത്സരങ്ങള്‍ക്ക് യോഗ്യരായ താരങ്ങളെ കണ്ടെത്തുന്നതിനും ജില്ലയില്‍ യോഗാസന കായികരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പ് ശ്രീനന്ദയും മയൂഖും അഭിജ്ഞയും കൗസ്തുഭും ജേതാക്കളായി.

മല്‍സര വിജയികള്‍
യഥാക്രമം :
സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍
കെ.പി. ശ്രീനന്ദ,
കെ.പി. ശ്രീനിധ,
പി.സന്നിധി.
സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍
ടി.വി. മയൂഖ്,സായ്ധ്യന്‍,
ബിധുന്‍ ബൈജു,
ജൂനിയര്‍ പെണ്‍കുട്ടികള്‍:
അഭിജ്ഞ,അമൃത ജി. ആചാര്യ,അനന്തിത,
ജൂനിയര്‍ ആണ്‍കുട്ടികള്‍
കെ.യു. കൗസ്തുഭ്,
ടി.പവന്‍ രാജ്,സായ്ശ്യാം,
സീനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ അശ്വിനുംഅഖില്‍ ലാലും ഒന്നാം സ്ഥാനം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്‍.രമ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ വിദ്യാലയങ്ങളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നുമുള്ള നിരവധി കായിക പ്രതിഭകള്‍ മാറ്റുരച്ചു.കേന്ദ്ര സര്‍വകലാശാല (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി) യോഗ ഡിപ്പാര്‍ട്ട്‌മെന്റ് ഗസ്റ്റ് ലക്ചറര്‍ ഡോ. ശ്രീഹരി സുകേഷ് സമാപാന പരിപാടി ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും നിര്‍വഹിച്ചു.

 

error: Content is protected !!