കാഞ്ഞങ്ങാട്: കൂടുതല്‍സ്റ്റാമ്പ് പേപ്പര്‍ വെണ്ടര്‍ മാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിലവില്‍ ഒരു ടൗണില്‍ ഒന്നോ രണ്ടോ സ്റ്റാമ്പ് പേപ്പര്‍ വെണ്ടര്‍മാര്‍ മാത്രമാണുള്ളത്. ഇത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പരിഹാരമായി സമീപത്തുള്ള മൂന്നോ നാലോ സി.എസ്.സി സെന്ററുകള്‍ക്ക് കൂടി സ്റ്റാമ്പ് വെണ്ടര്‍ ലൈസന്‍സ് അനുവദിക്കണമെന്ന് ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐ ഡി പി ഡബ്ലിയു എ ) കാസര്‍കോട് ജില്ലാ വനിതാ വിങ്ങ് രുപീകരണ യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ചിറ്റാരിക്കാല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ദിനേശന്‍ മൂലക്കണ്ടം, ജോയിന്റ് സെക്രട്ടറി സി എം.മനോജ് കുമാര്‍, ഹെല്‍പ്പ് ഡസ്‌ക്ക് കണ്‍വീനര്‍ എം.ബി.അബ്ദുള്‍ ജലീല്‍, വര്‍ക്കിംങ് കമ്മറ്റി അംഗം വര്‍ഗീസ് ചിറ്റാരിക്കാല്‍ എന്നിവരെയാണ് ജില്ലാ കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചത്. ദിനേശന്‍ മൂലക്കണ്ടം, സി എം.മനോജ് കുമാര്‍,എം.ബി.അബ്ദുള്‍ ജലീല്‍, സരിത പെവെളിഗ, ഇന്ദുമതി,ഏ.വി. സതി അശോക്, പ്രഭാകരന്‍ കാസര്‍കോട്, പി.രതീഷ് കുമാര്‍, സുരേശന്‍ കുശാല്‍ നഗര്‍, ചിത്രലേഖ,ഹരികൃഷ്ണന്‍, സതീഷ് പൂര്‍ണ്ണിമ, എസ് സന, ശരണ്യ, രാജേന്ദ്രന്‍ മാലോം, രേഷ്മ ചാ മുണ്ഡിക്കുന്ന്, കെ.കെ. ആഷിഫ എന്നിവര്‍ സംസാരിച്ചു. വനിതാ വിങ്ങിന്റെ പ്രഥമ ഭാരവാഹികളായി ഒ. ചിത്രലേഖ (പ്രസിഡന്റ്),വി. കെ.സവിത എസ്.സന (വൈസ് പ്രസിഡന്റുമാര്‍), സതി അശോക് (ജനറല്‍ സെക്രട്ടറി), ശ്രീദിവ്യ പരപ്പ,കെ.കെ. ആശിഫ (ജോയിന്റ് സെക്രട്ടറിമാര്‍), രേഷ്മ ജയരാജ് (ട്രഷറര്‍). എന്നിവരെ തിരഞ്ഞെടുത്തു:
