മാവുങ്കാലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മതിലിടിഞ്ഞ് വീണ് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്

മാവുങ്കാല്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മതിലിടിഞ്ഞ് വീണ് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. മാവുങ്കാല്‍ കല്യാണ്‍ റോഡ് ഇന്‍ഡസ് മോട്ടോര്‍സിന് സമീപത്തെ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ചുറ്റ് മതിലിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ സര്‍വ്വീസ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. കല്ലുകള്‍ ഉള്‍പെടെ ദേശീയ പാതയിലേക്ക് പതിച്ചു. അപകടത്തില്‍ ബളാല്‍ കല്ലംചിറസ്വദേശികളായ പ്രിയേഷ് ജോര്‍ജ് (33), വിഷ്ണു (20) എന്നിവര്‍ക്ക് ആണ് പരിക്ക്. കൈകാലുകള്‍ക്ക് പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

error: Content is protected !!