പെരിയ ടൗണിലെ കുലവന്‍ ലോട്ടറിസ്റ്റാള്‍ ഉടമ ടി.സജിത്തിനെ പാലടുക്കം മോര്‍ണിംഗ് സ്റ്റാര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അനുമോദിച്ചു

പെരിയ: ഫോണില്‍ വിളിച്ച് മാറ്റിവെച്ച ടിക്കറ്റിന് 30 ലക്ഷം രൂപ സമ്മാനമടിച്ചതില്‍ സത്യസന്ധതയ്ക്ക് മാതൃകയായ പെരിയ ടൗണിലെ കുലവന്‍ ലോട്ടറിസ്റ്റാള്‍ ഉടമ പി.സജിത്തിനെ പാലടുക്കം മോര്‍ണിംഗ് സ്റ്റാര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.ശശി പൊന്നാടയണിയിച്ചു. സെക്രട്ടറി എ.എം വിജയന്‍, സുനില്‍ കുമാര്‍, സനല്‍, നാരായണന്‍, ശശിധരന്‍, യശോദ, ദേവകി, ജയചന്ദ്രന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!