ബേവിഞ്ചയില്‍ വാഹനാപകടം: കെവിവിഇഎസ് ഉദുമ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി അടക്കം 3 പേര്‍ക്ക് പരിക്ക്

ബേവിഞ്ച പാലത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ കെവിവിഇഎസ് ഉദുമ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ചയ്ക്കും ഭാര്യക്കും പേരകുട്ടിക്കും പരിക്ക്. ഡ്രൈവിംഗിനിടെ ശാരീരിക അസ്വസ്ഥത സംഭവിച്ച് നിയന്ത്രണം തെറ്റി കാറ് ഡിവൈഡിറില്‍ ഇടിക്കുകയായിരുന്നു. ഭാര്യ സഫിയാക്കും പേരക്കുട്ടി ഫൈസാന്‍ എന്ന 8 വയസ്സുള്ള കുട്ടിക്കും ഗുരുതര പരിക്കുണ്ട്. സഫിയാക്ക് നെഞ്ചിനും ഫൈസാന് തുടയെല്ല് പൊട്ടിയുമാണ് പരിക്ക്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം കാറില്‍ മുക്കൂട് താമസമുള്ള മകളുടെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോളായിരുന്നു അപകടം. പരിക്ക് പറ്റിയ എല്ലാവരും ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ പാടേ തകര്‍ന്നു.

 

error: Content is protected !!