എഴുത്ത് ഓഫീസ് ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു; എളേരിയിലെ രമ്യയാണ് മരിച്ചത്

നീലേശ്വരം:ആധാരം എഴുത്ത് ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു. ചിറപ്പുറത്തെ സബ് രജിസ്റ്റര്‍ ഓഫീസിന് സമീപത്തെ ടിവി രതീഷിന്റെ ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരി എളേരിയിലെ രമ്യയാണ്(30) ഇന്നലെ വൈകിട്ട് ഓഫീസിനകത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണ രമ്യയെ ഉടന്‍ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എളേരി സ്വദേശിയായ സുരേശനാണ് ഭര്‍ത്താവ്. ഏക മകന്‍: കണ്ണന്‍. ഉദുമ കോട്ടക്കുന്നിലെ രാഘവന്റെയും ജാനകിയുടെയും മകളാണ്. സഹോദരന്‍ രതീഷ്.

 

error: Content is protected !!