രാജപുരം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കി യുവാവില്‍ നിന്നും ലക്ഷങ്ങള്‍ ഗൂഗിള്‍ പേ അക്കൗണ്ട് വഴി തട്ടിയെടുത്ത രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോടോം സ്വദേശി ആല്‍ബിന്‍ മാത്യു മാളിയേക്കല്‍ (32) ന്റെ പരാതിയിലാണ് മുംബൈ ബിര്‍ഹാന്‍ സ്വദേശികളായ അനീഷ് മാത്യു, അരോഹി രജ്പുത് എന്നിവര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പരാതിക്കാരനെ പ്രതികള്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം നല്‍കി 2025 നവംബര്‍ 27 മുതല്‍ 2026 ജൂണ്‍ 4 വരെയുള്ള കാലയളവില്‍ ഗൂഗിള്‍ പേ അക്കൗണ്ട് വഴി 4, 41,590 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപമോ ലാഭമോ വിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
