കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മിനി കാര്‍ഷിക നഴ്‌സറിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍ നഗര സഭ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.പി. ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ സന്തോഷ് കുശാല്‍നഗര്‍, അബ്ദുള്‍ റഹിമാന്‍, എ.വി.പ്രദീപ് അടമ്പില്‍, ഇ.കെ റമീസ്, പുഞ്ചാവി മൊയ്തു എന്നിവര്‍ സംസാരിച്ചു.കൃഷി ഓഫീസര്‍ രമേശന്‍ റിപ്പോര്‍ട്ട് അപതരിപ്പിച്ചു കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറിയും കൗണ്‍സിലറുമായ എന്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും പാടശേഖര സെക്രട്ടറി പി സുശാന്ത് നന്ദിയും പറഞ്ഞു കൃഷിഭവന്‍ പരിസരത്ത് ചെയര്‍മാന്‍ പലവൃക്ഷതൈ നട്ടു.
