കാഞ്ഞങ്ങാട്: ഓട്ടോ നിരക്ക് വര്‍ദ്ധിപ്പിക്കുക, ഓട്ടോ തൊഴിലാളികള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുക , പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനം ഏര്‍പ്പെടുത്തിയ കൂടിയ നികുതി കുറയ്ക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കാസര്‍കോട്ജില്ല ഓട്ടോറിക്ഷ മസ്ദുര്‍ സംഘ് ( ബി എം എസ് ) യൂണിയന്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേ ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ധര്‍ണ്ണാ സമരം ബി എം എസ് ജില്ലാ സെകട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ല ജനറല്‍ സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ്, അദ്ധ്യക്ഷത വഹിച്ചു. ബി. എം. എസ് ജില്ല ജോയിന്റ് സെക്രട്ടറി സുനില്‍ മുല്ലച്ചേരി, ബി എം എസ് ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസകരന്‍ ഏച്ചിക്കാനം, യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് എസ് കെ ഉമേശ്, യൂണിയന്‍ ഭാരവാഹികളായ രാഗേഷ് മുത്തപ്പന്‍ തറ, പ്രഭാകരന്‍ നീലേശ്വരം, കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര , സൂര്യോദയം ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ വാഴക്കോട്, ബാബുരാജ് കോട്ടപ്പാറ, ചന്ദ്രന്‍ മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ല ജോയിന്റ് സെകട്ടറി പ്രഭാ ശങ്കര്‍ സ്വാഗതവും, മനോജ് കല്യാണ്‍ റോഡ് നന്ദിയും പറഞ്ഞു.
എലൈറ്റ് ഹോട്ടല്‍ പരിസരത്തു നിന്ന് പ്രകടനത്തില്‍ നൂറ് ലധികം തൊഴിലാളികള്‍ സംബന്ധിച്ചു..
