നീലേശ്വരം: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തിന്റെ വികസനത്തെയും, ജനങ്ങളുടെ യാത്ര സ്വതന്ത്ര്യത്തെയും തുരങ്കം വെക്കുന്ന മണ്ണിട്ട് ഉയര്‍ത്തിയ മണ്‍പാത മാറ്റി നെടുങ്കണ്ട മുതല്‍ കരുവാച്ചേരി വരെ ആകാശപ്പാത പണിയണമെന്ന് നീലേശ്വരം പ്രസ് ഫോറം ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ സഞ്ചാരസ്വാതന്ത്ര്യവും, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും ഹനിക്കുന്ന ദേശീയ പാത അതോറിറ്റിയുടെ നിലപാടില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. സേതു ബങ്കളം അധ്യക്ഷനായി. സെക്രട്ടറി സുരേഷ് മടിക്കൈ റിപ്പോര്‍ട്ടും ട്രഷറര്‍ സി രാഘവന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സേതു ബങ്കളം (പ്രസിഡന്റ്), എം വി ഭരതന്‍ (വൈസ് പ്രസിഡന്റ്), സുരേഷ് മടിക്കൈ (സെക്രട്ടറി), സ്വേത മേലത്ത് (ജോ. സെല്‍ട്ടറി), ഡി രാജന്‍ (ട്രഷറര്‍), സന്ദീപ് ചന്ദ്രന്‍, വാസുകരിന്തളം, സുരേഷ് പുതിയേടത്ത്, മണി കോട്ടപ്പുറം ( എക്‌സികുട്ടീവ് അംഗങ്ങള്‍).
