ചന്തേര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോക്കേസില്‍ പിടിയില്‍. മീന്‍ പിടുത്തക്കാരനായ തൃശൂര്‍ സ്വദേശി ഷാജിയെ (34) യെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. രക്ഷിതാക്കള്‍ പുറത്തുപോയ സമയത്ത് പ്രതി 11 കാരിയായ പെണ്‍കുട്ടിയെ മിഠായി നല്‍കി പ്രലോഭിച്ച് ക്വാട്ടേര്‍സിലെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഇളയ കുട്ടിയും ഭയന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത് താമസിക്കുന്നവര്‍ ഓടിയെത്തി വാതില്‍ കുത്തിത്തുറന്നപ്പോള്‍ യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അയല്‍വാസികള്‍ പിന്നാലെ ഓടി ഇയാളെ പിടികൂടുകയും ചന്തേര പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
