മുട്ടില്‍ ഭാസ്‌കരന്‍ സ്മാരക മന്ദിരം ഉദ്ഘാടനവും പൊതുയോഗവും 4 ന്; രാജ്യസഭ എം.പി സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും

കാഞ്ഞങ്ങാട്: ഭാരതീയ ജനതാ പാര്‍ട്ടി പുല്ലൂര്‍ എരിയ കമ്മിറ്റിക്ക് വേണ്ടി കേളോത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്വര്‍ഗ്ഗീയ മുട്ടില്‍ ഭാസ്‌കരന്‍ സ്മാരക മന്ദിരം (പുല്ലൂര്‍ എരിയ കമ്മിറ്റി ഓഫീസ്) ഉദ്ഘാടനവും പൊതുയോഗവും ജൂണ്‍ 4 ന് നടക്കുമെന്ന്  സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 5.30ന് ഗണപതിഹോമം.10 ന് ഓഫീസ് ഉദ്ഘാടനവും പൊതുയോഗം രാജ്യസഭ എം.പി സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.ബിജെപി പുല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ. സന്തോഷ്  കുമാര്‍ അധ്യക്ഷനാവും.  ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ ഫോട്ടോ ചടങ്ങില്‍ അനാച്ഛാദനം ചെയ്യും.ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ബി ജെപി കോഴിക്കോട് മേഖല പ്രസിഡന്റ്
അഡ്വ.കെ.ശ്രീകാന്ത് , സംസ്ഥാന അംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍,എ.വേലായുധന്‍, രാഷ്ട്രീയ സ്വയംസേവക സംഘം, ജില്ലാ സമ്പര്‍ക്ക് പ്രമുഖ് പി ബാബു , ബി.എം.എസ് സംസ്ഥാന സമിതി അംഗം ടി കൃഷ്ണന്‍, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി. രമേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ് മനുലാല്‍ മേലത്ത്, പി.ആര്‍. സുനില്‍, ജില്ലാ സെക്രട്ടറി കെ.ടി. പുരുഷോത്തമന്‍, ബി.ജെപി ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍ ശശികുമാര്‍,ജനറല്‍ സെക്രട്ടറിമാരായ എം.മുരളീധരന്‍, പ്രദീപ് കൂട്ടക്കനി എന്നിവര്‍ ആശംസകള്‍ നേരും. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ സ്വാഗതവും ബിജെപി പുല്ലൂര്‍ ഏരിയ സെക്രട്ടറി പ്രദീപ് പുല്ലൂര്‍ നന്ദിയും പറയും. ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കെ ഭാസ്‌കരന്‍, പി രാഘവന്‍ നായര്‍ ആലിങ്കാല്‍, പി പി കരുണാകരന്‍ നായര്‍ മധുരംപാടി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം പി രതീഷ് പൊള്ളക്കട, കെ കുഞ്ഞിരാമന്‍, എ. സന്തോഷ് കുമാര്‍, പ്രദീപ് പുല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!