കാഞ്ഞങ്ങാട്: 202628 വര്‍ഷത്തേക്കുള്ള കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) ഭാരവാഹികള്‍ ചുമതലയേറ്റു. വ്യാപാര ഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു.വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് ഭാരവാഹികളുടെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് അഹമ്മദ് ഷെരീഫ് പറഞ്ഞു.പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനോപ്പം ഭരണാധികാരികളുടെ അനീതിക്കും അവഗണനയ്ക്കും പടപൊരുതാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.കെ വി വി എസ് ജില്ലാ സെക്രട്ടറി കെ.വി.ദാമോദരന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. കെ എം എ പ്രസിഡന്റ് സി.കെ.ആസിഫ് അദ്ധ്യക്ഷനായി. ടി.മുഹമ്മദ് അസ്ലം,രാജേഷ് കമ്മത്ത്, പ്രഭാകരന്‍ അവതാര്‍,ചിത്ര രാധാകൃഷ്ണന്‍,മുഹമ്മദ് കുഞ്ഞി പാലക്കി,അബ്ദുള്‍ റഹിമാന്‍ അറ്റ്‌ലസ്,സത്താര്‍ ആവിക്കര,ശോഭന ബാലകൃഷ്ണന്‍,രഞ്ജിത്ത് കൊവ്വല്‍,ഷീജ മോഹന്‍, പ്രസന്ന ചന്ദ്രന്‍,ഖയൂം പൂക്കുഞ്ഞ്,പി.വി.അനില്‍,ശരത്ത് പാലാഴി എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സി.കെ.ആസിഫിന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് വനിതാ വിങ് അംഗങ്ങള്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. ഭാരവാഹികള്‍: സി.കെ.ആസിഫ് (പ്രസിഡന്റ്) മഹേഷ് പുതുശ്ശേരി (ജനറല്‍ സെക്രട്ടറി)
ആസിഫ് മെട്രോ (ട്രഷറര്‍).വൈസ് പ്രസിഡണ്ടുമാര്‍: ഐശ്വര്യ കുമാരന്‍,എച്ച്.ഇ.സലാം,എ.ബാബുരാജ്,ഗിരീഷ് നായക്ക്,നിത്യാനന്ദ നായക്ക്. ഫൈസല്‍ സൂപ്പര്‍,വി.പി.അനില്‍, ഷെരീക്ക് കമ്മാടം,ഷെരീഫ് ഫ്രേയിം,ഷറഫുദ്ദീന്‍ തോഫ,സമീര്‍ ഡിസൈന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ 57 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പ്രവര്‍ത്തക സമിതി.
