കാഞ്ഞങ്ങാട്: കേരളാ യോഗി സര്‍വ്വീസ് സൊസൈറ്റി (കെ വൈ എസ് എസ് ) കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും , ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനയോഗവും കെ വൈ എസ് എസ് കാഞ്ഞങ്ങാട് ഓഫീസ് ഹാളില്‍ സംഘടിപ്പിച്ചു. 2025 26 വര്‍ഷത്തില്‍ എല്‍ എസ് എസ് , യു എസ് എസ്, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍, കലാ കായിക മത്സരങ്ങളില്‍ ഉന്നത വിജയം നേടിയവര്‍, എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.
എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള ഈ വര്‍ഷത്തില്‍ പഠിക്കാന്‍ പോകുന്ന സമുദായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ നോട്ടുബുക്കുകള്‍ യോഗത്തില്‍ വെച്ച് വിതരണം ചെയ്തു. കെ വൈ എസ് എന്ന് സംസ്ഥാന രക്ഷാധികാരി പി.പി. ബാലചന്ദ്രന് ഗുരുക്കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ടി.കെ.ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ‘കര്‍മ്മയോഗി ‘ എന്ന പുസ്തകം രചിച്ച പ്രിയ എസ് യോഗിയെയും , ഫോറന്‍സിക് ഓഫീസറയി ചുമതലയേറ്റ നീരജയെയും ആദരിച്ചു. സംസ്ഥാന ജോ: സെക്രട്ടറി പി.വൈ. കുഞ്ഞികൃഷ്ണന് , യോഗി ചാരിറ്റബിള്‍ ചെയര്മാന് പി.എം.ശശിധരന് , സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.കുഞ്ഞിരാമന്, ജില്ലാ സെക്രട്ടറി പി.പവിത്രന് , പഞ്ചായത്ത് അംഗം അര്ജ്ജുന് യോഗി, ബലരാമന് പള്ളോട്ട് എന്നിവര്‍ പ്രസംഗിച്ചു . കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി പി .കെ. ഉണ്ണികൃഷ്ണന് സ്വാഗതവും, ട്രഷറര്‍ വി.പി.ഉഷ നന്ദിയും പറഞ്ഞു.
