കുഴഞ്ഞ് വീണ് മരിച്ച ശില്പ ശശിയുടെ മരണം: നാടിനെ കണ്ണുനീരിലാഴ്ത്തി

ചായ്യോത്ത്: യുവതിയുടെ ആകസ്മിക മരണം നാടിനെ കണ്ണുനീരിലാഴ്ത്തി. ചായ്യോത്തെ ശില്പ ശശിയാണ് (28) ആണ് ഇന്നലെ രാവിലെവീട്ടിനകത്ത് കുഴഞ്ഞ് വീണത് . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചെമ്പ്രകാനത്തെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന ശില്പ ദിവസങ്ങള്‍ക്ക് മുമ്പാണ് ചായ്യോത്തെ വീട്ടിലെത്തിയത്. ചായ്യോം ബസാറിലെ ബ്യൂട്ടിഷന്‍ ഉടമയും സി പി ഐ (എം) ചായ്യോം ഇഎംഎസ് നഗര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.വി.ശശീന്ദ്രന്റെയും സിപിഐ (എം) ഇഎംഎസ് നഗര്‍ ബ്രാഞ്ചംഗവുമായ ചിത്രയുടെയും മകളാണ് ശില്പ .
ഭര്‍ത്താവ്: സന്ദീപ് (സൂപ്പര്‍ മാര്‍ക്കറ്റ് ബാംഗ്ലൂര്‍). മകള്‍: സാന്‍വി സഹോദരന്‍ : വിശാഖ് (ആയ്യൂര്‍വേദ ഫിസിയോ തെറാപ്പിസ്റ്റ് പോണ്ടിച്ചേരി) . നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇന്ന് രാവിലെ ചെമ്പ്രകാനത്തെ വീട്ടിലും ശേഷം ചായ്യോത്തെ വീട്ടിലും പൊതു ദര്‍ശനത്തിനു വെച്ചു. വീടുകളിലും നിരവധി ആളുകളാണ് മൃതദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.
തുടര്‍ന്ന് ചൂരിപ്പാറ വൈദ്യൂതി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

 

error: Content is protected !!