കാഞ്ഞങ്ങാട്: വാല്യു ബിള്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി മീഡിയേറ്റേഴ്‌സ് അസോസിയേഷന്‍ ( വിപ്മ ) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.വിപ്മ ജില്ലാ പ്രസിഡന്റ് മോഹനന്‍ കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദ് മാടക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ സാബു രാജ് വരവ് ചെലവും, അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പയസ് സേവ്യര്‍ സംഘടനാ മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കി.
ക്ഷേമ പെന്‍ഷന്‍ അനുവദിക്കുക, ഭൂനികുതി കുറയ്ക്കുക, ബില്‍ഡിംങ് നികുതി കുറയ്ക്കുക, വീടുകളുടെയും, ബില്‍ഡിംങ്ങ് പെര്‍മിറ്റുകളുടെയും അപേക്ഷകള്‍ കാലതാമസം കൂടാതെ അനുവദിയ്ക്കുക, രജിസ്ട്രര്‍ ഓഫിസുകളില്‍ ആധാരം രജിസ്‌ടേഷന്‍ ചെയ്യുന്നതില്‍ സാക്ഷികള്‍ ഒപ്പിടുന്നത് അംഗീകൃത തൊഴിലാളികള്‍ തന്നെ ആയിരക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി കെ.മോഹനന്‍കോട്ടപ്പാറ (പ്രസിഡന്റ്), അഹമ്മദ് മാടക്കാല്‍ (ജനറല്‍ സെക്രട്ടറി), സാബു അടുക്കം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ വെച്ച് മികച്ച കലാകാരനും, നാടക അഭിനേതാവുമായ ജില്ലാ പ്രസിഡന്റ് മോഹനന്‍ കോട്ടപ്പാറയെ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദ് മാടക്കാല്‍ സ്വാഗതവും, ജോ: സെക്രട്ടറി സ്‌കറിയ തങ്കച്ചന്‍ നന്ദിയും പറഞ്ഞു.
