കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ്ഗ് ബി ആര് സിയുടെ തനതു പ്രവര്‍ത്തനമായ ഭാഷാ ഹോസ്ദുര്‍ഗ്ഗിന്റെ 2026 അധ്യയന വര്‍ഷത്തെ അവസാന പരിപാടി പ്രതിഭകളെ ആദരിച്ചു കൊണ്ട് നടന്നു. എസ് എസ് എല്‍ സി ,പ്ലസ് 2, എല്‍ എസ് എസ് , യു എസ് എസ്. ഡിഗ്രി തുടങ്ങി വിവിധ മേഖലകളില്‍ വിജയിച്ച കുട്ടികളേയും , സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകരേയും അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ റഫീഖ് ഇബ്രാഹിം നിര്‍വ്വഹിച്ചു. ബേക്കല്‍ ബിപിസി അബ്ദുള്‍ സലാം, ചെറുവത്തൂര്‍ ബി പി സി സുബ്രഹ്മണ്യന് വി വി , സി ആര് സി സി സനൂപ് സി കെ എന്നിവര്‍ സംസാരിച്ചു. എച്ച് എസ് എസ് ടി അധ്യാപികയായി ജോലി നേടിയ രജിത പ്രവീണ്‍,എച്ച് എസ് ടി കലാ അധ്യാപികയായി നിയമനം ലഭിച്ച സ്മിത, ബി എസ് സി മൈക്രോ ബയോളജി മൂന്നാം റാങ്ക് ജേതാവ് നദ മിന്നത്ത്, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഗംഗ പി പി, അമയ് വിഷ്ണു,ആദിഷ് ടി പി, ശിവന്യ കെ പി, റിഷി കൃഷ്ണന്, എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിക വൈഷ്ണവി ജയന്, ലക്ഷ്മി മനോജ് ,എല്‍ എസ് എസ് നേടിയ പാര്‍ത്ഥി വ് എ , യു എസ് എസ് നേടിയ അന്‍ഷിക ടി പി, ബീഡ്സ് വര്‍ക്കില്‍ ജില്ലാതലത്തില്‍ വിജയിച്ച ജുവല്‍ മരിയ എന്നിവരെ അനുമോദിച്ചു. സി ആര് സി കോഡിനേറ്റര്‍ സജീഷ് യുവി അധ്യക്ഷത വഹിച്ച യോഗത്തില്‍ നയന കുമാരി വി ടി സ്വാഗതവും നബീബ് കാരിയില്‍ നന്ദിയും പറഞ്ഞു.
