ബേക്കല്‍ ഫെസ്റ്റ് നടത്തിപ്പുകള്‍ അന്വേഷിക്കണം

ഉദുമ :ബി.ആര്‍. ഡി.സി.ബേക്കല്‍ ഫെസ്റ്റിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്കിടാക്കി നടത്തിയ എല്ലാ പ്രോമുകള്‍ക്കും വേണ്ടി സംഘാടകര്‍ ചിലവാക്കിയ തുകയും ടിക്കറ്റ് നിരക്കില്‍ വന്ന വരുമാന തുകയെയും കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപെട്ടു . വേടന്റെ സ്റ്റേജ് പ്രോഗ്രാമിന് പെട്ടെന്ന് ടിക്കറ്റ് നിരക്ക് കൂട്ടി വരുമാനമുണ്ടാക്കുവാന്‍ ശ്രമിച്ച സംഘാടകര്‍ മതിയായ സുരക്ഷ സംവിധാനമൊരുക്കാത്തതിന്റെ ഫലമായി ഒരു യുവാവ് ട്രെയിന്‍ തട്ടി മരിക്കുകയും . പിന്നീട് യുവാവിന്റെ മരണത്തില്‍ ഒരു കുടുംബം തന്നെ കൂട്ട ആത്മഹത്യ ചെയ്യേണ്ടിവന്നതായി യോഗം ആരോപിച്ചു.
പഞ്ചായത്തിന്റെ പരിധിയില്‍ നിന്ന് എസ്.എസ്.എല്‍ സി . പ്ലസ് ടു പരീഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാനും ജില്ലയിലെ നാല് യു.ഡി.എഫ്. എം എല്‍ ഏ മാര്‍ക്ക് സ്വീകരണങ്ങള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ വാസു മങ്ങാട്,പി.വി. ഉദയകുമാര്‍, പ്രഭാകരന്‍ തെക്കേക്കര, ചന്ദ്രന്‍ നാലാം വാതുക്കല്‍, കേവിസ് ബാലകൃഷ്ണന്‍, കൃഷ്ണന്‍ മാങ്ങാട്, പന്തല്‍ നാരായണന്‍, അന്‍വര്‍ മാങ്ങാട്,പി.ആര്‍. സി. ഉദയമംഗലം, ത്രിതല പഞ്ചായത്തംഗങ്ങളായ പി.വി. കൃഷ്ണന്‍, സി.കെ. വേണു, ബിന്ദു സുധന്‍, സുഹ്‌റാബി, മംഗളവതി,ശംഭു ബേക്കല്‍,ലക്ഷ്മി ബാലന്‍, കാര്‍ത്യായനി ബാബു, കമലാക്ഷന്‍നാലാം വാതുക്കല്‍, ധര്‍മപാലന്‍,ഷിബു മാങ്ങാട്, പവിത്രന്‍ ജന്‍മ കടപ്പുറം, സുരേഷ്,രമേശ് ബേക്കല്‍, കെ. എം സുനില്‍കുമാര്‍ ഉദുമ, അമ്പാടി,കെ.വി. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!