മാവുങ്കാല്‍ : മാവുങ്കാല്‍ ബസ് വേ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജെ.സജി ജില്ലാ കുടുംബക്ഷേമ ഫണ്ടില്‍ നിന്നുള്ള ചികിത്സ സഹായവും മരണാനന്തര സഹായവും വിതരണം ചെയ്തു.കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി. കെ ആസിഫ്, യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് ലക്ഷ്മി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി ജൂഗേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ടി. കെ. രാജേഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ മാവുങ്കാല്‍ സ്വാഗതതവും ബിജേഷ് ഇന്ത്യന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി
വി. കെ. ഉണ്ണികൃഷ്ണന്‍
(പ്രസിഡന്റ്),രവീന്ദ്രന്‍ മാവുങ്കാല്‍ (വൈസ് പ്രസിഡന്റ്) ,എം.ജൂഗേഷ്
(ജനറല്‍ സെക്രട്ടറി) ,
ബിജേഷ് ഇന്ത്യന്‍
(ജോ.സെക്രട്ടറി),
ടി. കെ.രാജേഷ്
(ട്രഷറര്‍).
