ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ്: ദേവഗിരി സെന്റ് ജോസഫ്‌സ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജുകള്‍ക്ക് വിജയം

കാസര്‍കോട്: ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിനും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനും വിജയം. ആദ്യ മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് 181 റണ്‍സിനാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെ തോല്‍പ്പിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ കൊല്ലം ടി.കെ.എം എഞ്ചിനീയറിം?ഗ് കോളേജിനെ തോല്‍പ്പിച്ച് ശ്രീകൃഷ്ണ കോളേജ് ശക്തമായി തിരിച്ചുവന്നു. ഒന്‍പത് റണ്‍സിനായിരുന്നു ശ്രീകൃഷ്ണ കോളേജിന്റെ വിജയം. കാസ!ര്‍? കോട് കെസിഎ ?ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്.
ശ്രീകൃഷ്ണ കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്‌സ് കോളേജ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഗൗതമും കാശിനാഥും ചേര്‍ന്ന് ആദ്യ അഞ്ച് ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗൗതം 29 പന്തുകളില്‍ 76 റണ്‍സും കാശിനാഥ് 19 പന്തുകളില്‍ 32 റണ്‍സും നേടി. അവസാന ഓവറുകളില്‍ വെറും 13 പന്തുകളില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആദര്‍ശും 26 പന്തുകളില്‍ 46 റണ്‍സെടുത്ത അക്ഷയ് സജിത്തും സെന്റ് ജോസഫ്‌സ് നിരയില്‍ തിളങ്ങി. ശ്രീകൃഷ്ണ കോളേജിന് വേണ്ടി അഭിറാം നാലും ശ്രീശാന്ത് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീകൃഷ്ണ കോളേജ് 20 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടായി. 53 റണ്‍സെടുത്ത ഓപ്പണര്‍ ആര്യന്‍ മാത്രമാണ് ശ്രീകൃഷ്ണ കോളേജ് നിരയില്‍ ചെറുത്തുനിന്നത്. സെന്റ് ജോസഫ്‌സിന് വേണ്ടി ആദര്‍ശും തേജസും മൂന്ന് വിക്കറ്റ് വീതവും നന്ദഗോപാലും അങ്കുഷും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീകൃഷ്ണ കോളേജ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 47 റണ്‍സെടുത്ത ഫര്‍ഹാനും 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലന്‍ നെല്‍സണുമാണ് ശ്രീകൃഷ്ണയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ടി.കെ.എം എഞ്ചിനീയറിങ് കോളേജിന് വേണ്ടി എബി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടി.കെ.എം കോളേജിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാനായത്. 44 റണ്‍സെടുത്ത കാര്‍ത്തിക്കും 30 റണ്‍സെടുത്ത തുഷാറുമാണ് ടി.കെ.എം കോളേജിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ശ്രീകൃഷ്ണ കോളേജിനായി അഭിറാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

error: Content is protected !!