ഉദയനഗർ ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറിവും ആഹ്ലാദവും ഏകദിന പഠന ക്യാമ്പ് നടത്തി

പുല്ലൂർ : ഉദയനഗർ ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി അറിവും ആഹ്ലാദവും എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് പ്രൺജിത്ത് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് എൻ പ്രകാശൻ്റെ അദ്ധ്യക്ഷനായി. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.രേഖ, കെ. ബിന്ദു എന്നിവർ സംസാരിച്ചു. പ്രശസ്ത മോട്ടിവേഷൻ പരിശീലകൻ ബാലചന്ദ്രൻ കൊട്ടോടി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ക്ലബ്ബ് സെക്രട്ടറി കെ. മധു സ്വാഗതവും കെ.പി അഖിലേശൻ നന്ദി പറഞ്ഞു.

error: Content is protected !!