കാഞ്ഞങ്ങാട്: വിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ പരിഷ്കാരങ്ങളും ആശങ്ക ഉണ്ടാക്കുന്ന ഉത്തരവുകളും പിന്‍വലിച്ച് ഈ രംഗത്ത് എല്ലാവരെയും ഉള്‍പ്പെടുത്തി വിദ്യാഭ്യാസ രംഗം പുത്തന്‍ പ്രതീക്ഷയുടെ കേളീ രംഗമായി മാറണമെന്ന് കെ പി എസ് ടി എ ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ അനില്‍ വട്ടപ്പാറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ശശിധരന് , സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സ്വപ്ന ജോര്‍ജ്ജ്, ജില്ലാ സെക്രടറി ടി.രാജേഷ് കുമാര്‍ ,ട്രഷറര്‍ പി ശ്രീജ, സംസ്ഥാന സമിതി അംഗങ്ങളായഎം.കെ. പ്രിയ, സി എം വര്‍ഗ്ഗിസ്, സംസ്ഥാന കൗണ്‍സിലര്‍ പി. ജലജാക്ഷി, കെ.കെ.സജിത്ത്, കെ.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
