കാഞ്ഞങ്ങാട്: ലോകത്തിന്റെ പലഭാഗത്തും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാവണം ഈദ് ആഘോഷമെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ മുഹാജിര്‍ ഫാറൂഖി ആഹ്വാനംചെയ്തു. സന്തോഷത്തിലും ദുരിതത്തിലും ദൈവത്തില്‍ ഭാരമേല്‍പിച്ച പ്രവാചകന്‍ ഇബ്രാഹിമിന്റെ പാത തുടര്‍ന്നാല്‍ മാനവ സമൂഹത്തിന് സുരക്ഷയും സമാധാനവും ലഭിക്കുമെന്നും മനുഷ്യാവകാശ ദ്വംസനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ദൈവ കോപം വരിക തന്നെ ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു. സത്യ മാര്‍ഗ്ഗത്തോട് അതൃപ്തി കാണിക്കുന്നവര്‍ സ്വന്തത്തോട് തന്നെ വഞ്ചന കാണിക്കുകയാണ്. കാഞ്ഞങ്ങാട് സലഫി മസ്ജിദില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു മുഹാജിര്‍ ഫാറൂഖി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിന് വിശ്വാസികള്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തു. പെരുന്നാള്‍ ദിനത്തിന്റെ സന്തോഷത്തില്‍ പരസ്പരം ആശംസകള്‍ കൈമാറിയും ആലിംഗനം ചെയ്തുമാണ് വിശ്വാസികള്‍ പിരിഞ്ഞത്.
