ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാര്‍ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരംന്മ നിയമസഭയിലെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിനെ തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ സ്ഥാനത്തേക്കും ഗോപകുമാര്‍ മത്സരിച്ചിരുന്നു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഗോപകുമാര്‍ പാര്‍ട്ടിയുടെ മേഖലാ പ്രസിഡന്റും എസ്എന്‍ഡിപി യോഗം ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റുമാണ്. ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനുമാണ്.

 

error: Content is protected !!