കാഞ്ഞങ്ങാട്: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം വീടുകളിലെ ഇ.ഡി റെയിഡില്‍ വന്‍ പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കാഞ്ഞങ്ങാട്ട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുമ്മല്‍ നിന്നും പുതിയ കോട്ടയിലേക്ക് പ്രകടനം നടന്നു . പുതിയകോട്ടയില്‍ പ്രകടനം എത്തിയതോടെ റോഡ് ഗതാഗതം അല്പ നേരം സ്തംഭിച്ചു. യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശന് ഉദ്ഘാടനം ചെയ്തു. എം പൊക്ലന്‍ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം പി കെ നിഷാന്ത് സംസാരിച്ചു. മ!ൂലകണ്ടം പ്രഭാകരന് സ്വാഗതം പറഞ്ഞു. അമ്പലത്തറയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.സിപിഐഎം ഏരിയാ സെക്രട്ടറി കെ.രാജ്മോഹനന് ഉദ്ഘാടനം ചെയ്തു ഏരിയാ കമ്മിറ്റിയംഗം ജ്യോതി ബസു, കെവി.അനൂപ്, ഡോ. സി.കെ സബിത എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്ഉള്പ്പെടയുള്ള നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ അണിനിരന്നു.
