കാഞ്ഞങ്ങാട്: കഴിഞ്ഞ 10 വര്‍ഷക്കാലമായി വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ വിദ്യാഭ്യാസ നയം അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി ശശിധരന് ആവശ്യപ്പെട്ടു പടന്നക്കാട് ഗുഡ് ഷെപ്പേഡ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന് വരുന്ന കാസര്‍കോട് റവന്യൂ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ ചോര്‍ച്ചയും ശോഷണവും അവസാനിപ്പിക്കുകയും എല്ലാവരേയും ഉള്‍ച്ചേര്‍ത്ത് കൊണ്ട് രാഷ്ട്രീയത്തിനതീതമായ പുതിയ സംവിധാനം രൂപപ്പെടുത്തി ഈ രംഗത്തെ ശക്തിപ്പെടുത്തണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹകസമിതിയംഗങ്ങളായ പ്രശാന്ത് കാനത്തൂര്‍, അലോഷ്യസ് ജോര്‍ജ്, സ്വപ്ന ജോര്‍ജ്, ജില്ലാ സെക്രട്ടറി ടി രാജേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ പി ശ്രീജ സംസ്ഥാന സമിതിയംഗങ്ങളായ എം കെ പ്രിയ, സി.എം വര്‍ഗീസ്, സംസ്ഥാന കൗണ്സിലരായ ആര് വി പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു .
