നീലേശ്വരം : സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സ്ഥാപക ദിനം നീലേശ്വരം ലീജിയന് സംഘടിപ്പിച്ചു. പടന്നക്കാട് വെച്ച് നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും ട്രഷറര്‍ ഡോ പി രതീഷ് നന്ദിയും പറഞ്ഞു. സ്ഥാപക നേതാക്കന്മാരായ പി പ്രേമാനന്ദ് , വി കൈലാസ് നാഥ് എന്നിവരെ എന്നിവരെ അനുസ്മരിച്ച് നടന്ന പരിപാടിയില്‍ ‘യോഗങ്ങളിലെ മികച്ച പ്രവര്‍ത്തന രീതികള്‍’ എന്ന വിഷയത്തില്‍ ഡോ എ മുരളീധരന് ക്ലാസ്സ് കൈകാര്യം ചെയ്തു. ഡോ. ഗിരീഷ്, ടി വി വിജയന്, അഡ്വ. സി ഈപ്പന്, ഡോ. വി വി പ്രദീപ് കുമാര്‍, കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
