ഇന്ധന വിലവര്‍ദ്ധനവ്: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

തെക്കേപ്പുറം: പെട്രോളിയം ഉത്പന്നങ്ങള്‍ക്കും, പാചകവാതക സിലിണ്ടറിന്നും ദിവസേന വിലകൂട്ടുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ കെ പി സി സി ആഹ്വാനപ്രകാരം അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
തെക്കേപ്പുറം മന്‍സൂര്‍ ഹോസ്പിറ്റല്‍ സമീപത്തുനിന്നും തുടങ്ങിയ പ്രകടനം നോര്‍ത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടല്‍ പരിസരത്തു സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ശ്രീനിവാസന്‍ മടിയന്‍, ബാലകൃഷ്ണന്‍ കിഴക്കുംകര തുടങ്ങിയവര്‍ പ്രസംഗിച്ചു
മണ്ഡലം സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതവും, സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് ബാലകൃഷ്ണന്‍ തണ്ണോട്ട്, വി കൃഷ്ണന്‍, കുഞ്ഞിരാമന്‍ എക്കാല്‍, കൃഷ്ണന്‍,രാവണേശ്വരം, എസ് കെ ബാലകൃഷ്ണന്‍, വിമല കുഞ്ഞികൃഷ്ണന്‍, പ്രേമ പുതിയകണ്ടം, പി രമാദേവി, ഉഷ പ്രഭാകരന്‍, രാജീവന്‍ മലൂര്‍, ഒളിയക്കാല്‍ കുഞ്ഞിരാമന്‍, ചന്ദ്രന്‍ കല്ലിങ്കാല്‍, മുരളി കാട്ടുകുളങ്ങര, പ്രഭാകരന്‍ കുന്നുമ്മല്‍, കുഞ്ഞികൃഷ്ണന്‍ കുറ്റിയാട്ട്, ഉമേഷന്‍ കാട്ടുകുളങ്ങര, രത്‌നാകരന്‍ കാരക്കുഴി, പവിത്രന്‍ രാവണേശ്വരം, സുനേഷ് പുതിയകണ്ടം, ബാലകൃഷ്ണന്‍ മാസ്റ്റര്‍, വിനീഷ് പുതിയകണ്ടം ഗോപാലന്‍ തണ്ണോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!