കാഞ്ഞങ്ങാട്: തറവാട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാണിക്കോത്ത് പുതിയപുരയില്‍ തറവാടിന്റെ കട്ടിള വെക്കല്‍ ചടങ്ങ് നടന്നു. മുരളി ആചാരി ചെക്യാര്‍പ്പ്, പുല്ലൂര്‍ കൃഷ്ണന്‍ മേസ്തിരി, ബാലന്‍ നാല്‍പ്പാടി എന്നിവരുടെ കാര്‍മ്മി കത്വത്തിലാണ് ചടങ്ങ് നടന്നത്. തറവാട് പ്രസിഡണ്ടും കാരണവരുമായ പി. കുഞ്ഞാമന്‍, സെക്രട്ടറി പി. കെ. നാരായണന്‍ തുരുത്തി, കൊവ്വല്‍ ദാമോദരന്‍, കൃഷ്ണന്‍ താനത്തിങ്കാല്‍, രാഘവന്‍ മാണിക്കോത്ത്, രാമചന്ദ്രന്‍ പുല്ലൂര്‍, കരുണന്‍ മാണിക്കോത്ത്, ഫല്‍ഗുനന്‍ കൊളവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തറവാട് അംഗങ്ങളും നാട്ടുകാരുമടക്കം നിരവധി ആളുകള്‍ പങ്കാളികളായി.
