കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം : ട്രേഡ് യൂണിയന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജൂണ്‍ 4,5,6തിയ്യതികളിലായി കാസര്‍കോട് വച്ചു നടക്കുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി. യു )സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ട്രേഡ് യൂണിയന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ലേബര്‍ കോഡും, ഇന്ത്യന്‍ തൊഴില്‍ സാഹചര്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി. ഐ. ടി. യു ജില്ലാ ജനറല്‍ സെക്രട്ടറി പി. മണിമോഹന്‍ ഉത്ഘാടനം ചെയ്തു. സി. ഐ ടി. യു ഏരിയ സെക്രട്ടറി കെ. വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു സംസ്ഥാന കമ്മിറ്റി അംഗം എസ്. ബി. രാജു വിഷയാവതരണം നടത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി. കരുണാകരന്‍, ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, നഗര സഭ ചെയര്‍മാന്‍ വി. വി. രമേശന്‍, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ. വി.സുജാത ടീച്ചര്‍, സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍, സി. ഐ. ടി. യു സംസ്ഥാന കമ്മിറ്റി അംഗം വി. വി. പ്രസന്നകുമാരി, യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം. വി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എ. സുധാകരന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ. വിനോദ് നന്ദിയും പറഞ്ഞു.

 

error: Content is protected !!