കൊളവയല്‍ അംഗന്‍വാടിയില്‍ നിന്നും 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച നിര്‍മ്മല ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: കൊളവയല്‍ അംഗന്‍വാടിയില്‍ നിന്നും 35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച നിര്‍മ്മല ടീച്ചര്‍ക്ക് ഒരു നാടിന്റെ സ്‌നേഹാദരമായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. സ്‌നേഹപൂര്‍വ്വം നിര്‍മ്മല ടീച്ചര്‍ക്ക് എന്ന പേരില്‍ നടന്ന പരിപാടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. കവയത്രി പുഷ്പ കൊളവയല്‍ ഉദ്ഘാടനം ചെയ്തു.കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് കൊളവയല്‍, അനിത ഗംഗാധരന്‍, സുജിത സതീശന്‍, സരിത എന്നിവര്‍ സംസാരിച്ചു. നിത്യ സുജിത്ത് സ്വാഗതവും രമണി ജഗദീശന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് മുഴുവന്‍ ആളുകള്‍ക്കുമായി സ്‌നേഹ സദ്യ സംഘടിപ്പിച്ചു. വൈകിട്ട് നടന്ന സ്‌നേഹപൂര്‍വ്വം നിര്‍മല ടീച്ചര്‍ക്ക് യാത്രയയപ്പ് സമ്മേളനം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍മധു കൊളവയല്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മുഖ്യാതിഥിയായി. ആജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.കാവ്യ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രേഷ്മ രാമചന്ദ്രന്‍, കെ. ഗംഗാധരന്‍, സറീന സത്താര്‍, കമലാക്ഷന്‍ കൊളവയല്‍, രവി കൊളവയല്‍, യദു കൃഷ്ണന്‍, നവീന്‍, വിശാന്ത് വിജയന്‍, സുധീഷ്, അശോകന്‍, പി. വി.സുനില്‍ എന്നിവര്‍ സംസാരിച്ചു നിര്‍മ്മല ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. സംഘാടകസമിതി കണ്‍വീനര്‍ ഷാജി കൊളവയല്‍ സ്വാഗതവും വിവേക് കൊളവയല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൃത്ത രാവും ഗാനമേളയും അരങ്ങേറി.

 

error: Content is protected !!