നീലേശ്വരം:നീലേശ്വരം പോലീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന സബ് ഇൻസ്പെക്ടർമാരായ എം മനോജ് , വി രവീന്ദ്രൻ , ഇ കെ സുഭാഷ്, സി വി സന്തോഷ് കുമാർ എന്നിവർക്ക് യാത്രയയപ്പ് നല്കി. നീലേശ്വരം വ്യാപാര ഭവനിൽ വെച്ച് പരിപാടി ക്രൈം ബ്രാഞ്ച് എസ് .പി. പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. നിലേശ്വരം പോലീസ് കൂട്ടായ്മ പ്രസിഡന്റ് മഹേന്ദ്രൻ കാര്യങ്കോട് അധ്യക്ഷത വഹിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ കെ അജിത, ജി.ജിഷ്ണു ,പോലീസ് ഉദ്യോഗസ്ഥരായ പി പി മധു,മധുസൂദനൻ മടിക്കൈ, എം ടി പി സെയ്ഫുദീൻ,സുപ്രഭ എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി ദിലീഷ് കുമാർ പള്ളിക്കൈ സ്വാഗതവും ജോ.സെക്രട്ടറി, പ്രകാശൻ നന്ദിയും പറഞ്ഞു.
നീലേശ്വരം പോലീസ് കൂട്ടായ്മ സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി
