കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജിയന്‍ 15 ന്റെ കോണ്‍ഫറന്‍സ് ഹോസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. റീജിയന്‍ ചെയര്‍മാന്‍ നാസര്‍ കൊളവയല്‍ അധ്യക്ഷനായി. സോണ്‍ ചെയര്‍പേര്‍സന്‍മാരായ ജോമിച്ചന്‍, ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോണ്‍ തലത്തിലും റീജിയന്‍ തലത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ക്ലബ്ബുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. മികച്ച ക്ലബ്ബായി ബന്തടുക്ക ലയണ്‍സ് ക്ലബ്ബും, മികച്ച പ്രസിഡന്റായി മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രാജലക്ഷ്മി ടീച്ചറും തിരഞ്ഞെടുക്കപ്പെട്ടു. റീജിയന്‍ ചെയര്‍പേര്‍സന്‍ സുകുമാരന്‍ പൂച്ചക്കാട് സംസാരിച്ചു. ഹോസ്ദുര്‍ഗ് പ്രസിഡന്റ് എന്‍.വിനോദ് കുമാര്‍ സ്വാഗതവും ട്രഷറര്‍ പി.ബി.ദിനേശന്‍ നന്ദിയും പറഞ്ഞു.
