തീവണ്ടിയില്‍ നിന്നും തെറിച്ചു വീണ് അന്യസംസ്ഥാന യാത്രക്കാരന് ഗുരുതരം

കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്നും തെറിച്ചു വീണ് അന്യസംസ്ഥാന യാത്രക്കാരന് ഗുരുതരം. ഇന്ന് രാവിലെ 8 മണിയോടെ കുശാല്‍ നഗര്‍ നിത്യാനന്ദ ആശ്രമത്തിന് സമീപം വെച്ചാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി സന്തോഷ് (50) ആണ് മംഗലാപുരം ഭാഗത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസില്‍ നിന്നും തെറിച്ച് വീണത്. സംഭവം കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റ് റെയില്‍പാളത്തിന് സമീപം കിടന്ന സന്തോഷിനെ ഫയര്‍ ഫോഴ്‌സാണ് ജില്ലാശുപത്രിയിലെത്തിച്ചത്. തുടര്‍ ചികിത്സക്കായി പരിയാരത്തേക്ക് കൊണ്ടുപോയി.

 

error: Content is protected !!