തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎല്‍എമാര്‍. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികള്‍ നിയന്ത്രിക്കുന്നത്.ആദ്യം സത്യപ്രതിജ്ഞചെയ്തത് കളമശ്ശേരി എംഎല്‍എയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ. അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു. ബുധനാഴ്ച ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് മുന്‍പാകെയാണ്സുധാകരന്‍ സത്യവാചകം ചൊല്ലിയത്. അന്പലപ്പുഴ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 22ാം തീയതിയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
സത്യപ്രതിജ്ഞചെയ്ത് എംഎല്‍എമാര്‍, സുധാകരന്‍ പ്രോടേം സ്പീക്കര്‍; നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ്
