മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നാളെ മുതല്‍

മാങ്ങാട് : മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷിക ഉത്സവം 21 മുതല്‍ 30 വരെ നടക്കും. 21ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വെടിത്തറക്കാല്‍ ത്രയംബകേശ്വര ഭജന സമിതിയുടെ ഭജന. 7.15 ന് ഡോ.ടി. കെ. ജയരാജ്, മുകേഷ് കളമ്പുകാട്ട് എന്നിവര്‍ ഭഗവത്ഗീതയിലെ 12ആം അധ്യായം ഭക്തിയോഗം വിചാര സമീക്ഷ പ്രഭാഷണം നടത്തും. കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ അരവിന്ദന്‍ കോമരം ഭദ്രദീപം കൊളുത്തും. 22ന് വൈകീട്ട് 6.15 ന് നന്ദഗോകുലം മണികണ്ഠന്‍ ഭജന മന്ദിര സമിതിയുടെ ഭജന. 23ന് വൈകിട്ട് 6.15ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 24ന് വൈകീട്ട് 6.15 ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 25ന് വൈകിട്ട് 6.15 ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 26ന് വൈകിട്ട് 6.15ന് മാങ്ങാട് ധര്‍മ്മശാസ്താ ഭജന മന്ദിര സമിതിയുടെ ഭജന. 27ന് വൈകിട്ട് 6.15ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 28ന് വൈകിട്ട് 6.15ന് അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30ന് 10,12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ ക്ഷേത്ര പരിസരത്തെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സമിതി അനുമോദിക്കും. 8.30ന് വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ നൃത്ത പരിശീലനം നേടിയ കുട്ടികളുടെ നൃത്തങ്ങള്‍. 29ന് രാവിലെ 8ന് ഉഷപൂജ.
8.15 ന് ബാര മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ സഹസ്രനാമ പാരായണം. 9.15ന് പാമ്പന്‍മേക്കാട് മുരളീധരന്‍ കായര്‍ത്തായയുടെ കാര്‍മികത്വത്തില്‍ നാഗ പ്രതിഷ്ഠ വാര്‍ഷികം . 9.30ന് കീഴൂര്‍ ചന്ദ്രഗിരി ക്ഷേത്ര അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്. 10.30ന് സദ്ഗ്രന്ഥ പാരായണം. ഉച്ചപൂജയ്ക്ക് ശേഷം സമൂഹസദ്യ. വൈകിട്ട് 6.20ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രമുറ്റം ഗ്രാനൈറ്റ് പാകിയത് കെ. യു. പത്മനാഭ തന്ത്രി സമര്‍പ്പണം നടത്തും.
6.30 ന് പശുദാന പുണ്യാഹവും വിവിധ അനുഷ്ഠാന ചടങ്ങുകളും. 7.30 മുതല്‍ ശിവപുരം, കളനാട് തൊട്ടിയില്‍, ക്ഷേത്ര മാതൃസമിതി ടീമുകളുടെ തിരുവാതിര കളിയും ബാര മഹാവിഷ്ണു ക്ഷേത്ര വിദ്യാഭ്യാസ സമിതിയിലെ കുട്ടികളുടെ കൈകൊട്ടികളിയും മാങ്ങാട് ധര്‍മ്മശാസ്താ ഭജന മന്ദിര മാതൃ സമിതിയുടെ ഫ്യൂഷന്‍ തിരുവാതിര കളിയും ഉണ്ടായിരിക്കും. 9.15ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ നൃത്ത കലാ പരിപാടികള്‍. 30ന് രാവിലെ 8.15 ന് ഗണപതി ഹോമത്തിന് ശേഷം സദ്ഗ്രന്ഥ പാരായണം. 10 ന് പെരികമന ശ്രീധരന്‍ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 7.30ന് മോഹനമാരാര്‍ സംഘത്തിന്റെ ഇരട്ടതായമ്പക. 8ന് അനുബന്ധ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം നൃത്തോത്സവത്തോടെ സമാപനം. 21മുതല്‍ 27 വരെ എല്ലാദിവസവും രാവിലെ 7.15 ന് ഭഗവത്ഗീത വിചാര സമീക്ഷ പ്രഭാഷണവും 22 മുതല്‍ 28 വരെ 9 ന് ചുറ്റുവിളക്ക്, മഹാപൂജ, പ്രസാദ വിതരണം, ലഘുഭക്ഷണം ഉണ്ടായിരിക്കും.ഉത്സവ ദിവസം എല്ലാ ദിവസവും രാവിലെ 9.30 ന് സഹസ്രനാമ പാരായണം ഉണ്ടായിരിക്കും. നാഗ പ്രതിഷ്ഠ വാര്‍ഷിക ദിനത്തില്‍ വഴിപാട് കഴിപ്പിക്കേണ്ടവര്‍ മുന്‍കൂട്ടി പേര് നല്‍കണം. ഫോണ്‍ :9495100568.

 

error: Content is protected !!