പനയാല്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഈ വര്‍ഷത്തെ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പള്ളിക്കര വയലില്‍ തരിശിട്ട 25 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി നടത്തുന്നത്.
വിത്തിടല്‍ ചടങ്ങ് ബാങ്ക് പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ഉണ്ണികൃഷ്ണന് കെ അധ്യക്ഷനായി. പള്ളിക്കര കൃഷി അസിസ്റ്റന്റ് കെ ഭാസ്കരന് മുഖ്യാതിഥിയായി. ഭരണ സമിതി അംഗങ്ങളായ , പി ദാമോദരന്‍, നാരായണന് നായര്‍ എം, ദാമോദരന്‍ നായര്‍ പി എന്നിവര്‍ സംസാരിച്ചു. എ ശാന്ത സ്വാഗതവും പി ടി ഹരിദാസ് നന്ദിയും പറഞ്ഞു.
