പരിസരമലിനീകരണത്തിന് അടിയന്തര പരിഹാരം വേണം : ബിജെപി

കാസര്‍കോട്: അനന്തപുരം: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പരിസര മലിനീകരണത്തിനും ദുര്‍ഗന്ധത്തിനും അടിയന്തര പരിഹാരം കാണാനും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ അദ്ധ്യക്ഷ എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ക്കും പ്രദേശവാസികള്‍ക്കും ഒപ്പം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വ്യവസായവല്‍ക്കരണം ജനങ്ങളുടെ സാമ്പത്തികമായ പുരോഗതിക്ക് അനിവാര്യമാണ്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നതും ജലസ്രോതസ്സുകളെയും അന്തരീക്ഷവും മലിനപ്പെടുത്തുന്നതുമായ വ്യവസായങ്ങളും വേണ്ടെന്ന് വെക്കാന്‍ വ്യവസായ വകുപ്പ് തയ്യാറാകണം.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, മണ്ഡലം വൈസ് പ്രസിഡന്റ് വിക്രം പൈ, മണ്ഡലം സെക്രട്ടറി പ്രദീപ് കുമാര്‍, വിനോദ് കോയിപ്പാടി, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ, അജയ് നായ്ക്കാപ്പ്, പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അശ്വിനിയെ അനുഗമിച്ചു.

 

error: Content is protected !!