മന്ത്രിമാരും വകുപ്പുകളും

തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക്. തുടക്കത്തില്‍ കേട്ടതില്‍നിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തില്‍ നടന്നു. കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എ.പി. അനില്‍കുമാറിനാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. എക്‌സൈസ്, സഹകരണ വകുപ്പുകളാണ് എം.ലിജുവിന് ലഭിച്ചിട്ടുള്ളത്.

മന്ത്രിമാരും വകുപ്പുകളും

വി.ഡി. സതീശന്‍ ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ലോട്ടറി
പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി

രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ്, കയര്‍
സണ്ണി ജോസഫ് വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി
കെ. മുരളീധരന്‍ ആരോഗ്യം, ദേവസ്വം
മോന്‍സ് ജോസഫ് ജലവിഭവംഷിബു ബേബി ജോണ്‍ വനം
അനൂപ് ജേക്കബ് ഭക്ഷ്യസിവില്‍ സപ്ലൈസ്
സി.പി. ജോണ്‍ ഗതാഗതം
എ.പി. അനില്‍കുമാര്‍ റവന്യൂ
എന്‍. ഷംസുദ്ദീന്‍ വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികം
റോജി എം. ജോണ്‍ ഉന്നതവിദ്യാഭ്യാസം
ബിന്ദു കൃഷ്ണ തൊഴില്‍, വനിതാശിശുക്ഷേമം
എം. ലിജു എക്‌സൈസ്, സഹകരണം
കെ.എം. ഷാജി തദ്ദേശ സ്വയംഭരണം
പി.കെ. ബഷീര്‍പൊതുമരാമത്ത്
വി.ഇ. അബ്ദുല്‍ ഗഫൂര്‍ ഫിഷറീസ്, സാമൂഹികനീതി
ടി. സിദ്ദിഖ് കൃഷി
കെ.എ. തുളസി പിന്നോക്കക്ഷേമം

ഒ.ജെ. ജനീഷ് യുവജനക്ഷേമം, കായികം, ആര്‍ക്കയോളജി

error: Content is protected !!